യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദിച്ച സംഭവം; മുഖ്യമന്ത്രിയുടെ അംഗരക്ഷകർക്കെതിരായ കേസ് പാതിവഴിയിൽ
യൂത്ത്കോൺഗ്രസ് പ്രവർത്തകരെ മർദിച്ച കേസിൽ മുഖ്യമന്ത്രിയുടെ അംഗരക്ഷകർക്കെതിരായ അന്വേഷണം രണ്ടു മാസമായിട്ടും എങ്ങുമെത്തിയില്ല. കേസ് പഠിക്കുകയാണെന്നാണ് അടുത്തിടെ സ്ഥലംമാറി വന്ന ആലപ്പുഴ സൗത്ത് സിഐയുടെ വിശദീകരണം. അതേ സമയം കഴിഞ്ഞ ദിവസം മുഖ്യമന്ത്രിക്കൊപ്പം ഗണ്‍മാൻ ആലപ്പുഴയിൽ എത്തുകയും ചെയ്തു.