തിരുവനന്തപുരം ഗവ:എഞ്ചിനീയറിങ്ങ് കോളേജിൽ 393 വിദ്യാർത്ഥികൾക്ക് കോവിഡ്
തിരുവനന്തപുരം ഗവ:എഞ്ചിനീയറിങ്ങ് കോളേജിൽ കോവിഡ് വ്യാപനം. 393 വിദ്യാർത്ഥികൾക്ക് ഒരാഴ്ചയ്ക്കിടെ കോവിഡ് സ്ഥിരീകരിച്ചു. 35 ശതമാനമാണ് കോളേജിലെ ടി പി ആർ. കോവിഡ് വ്യാപനത്തിനിടയിൽ ഇന്നും കോളേജിൽ പരീക്ഷ നടക്കുന്നുവെന്നാണ് പരാതി.