സംസ്ഥാനത്ത് മഴ തുടരുന്നു; 4 ജില്ലകളിൽ യെല്ലോ അലർട്ട്
സംസ്ഥാനത്ത് ഇന്ന് എല്ലാ ജില്ലകളിലും മഴയ്‍ക്ക് സാധ്യത. അറബിക്കടലിൽ കാലവർഷക്കാറ്റ് ശക്തമായി. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളിൽ യെല്ലോ അലർട്ട് ആണ്. തെക്കൻ കേരളത്തിൽ മിക്കയിടങ്ങളിലും പരക്കെ മഴയുണ്ട്.