'കിതാബ്' അവതരിപ്പിക്കാനാകാതെ കലോത്സവ വേദിയില്‍ നിന്ന് കുട്ടികള്‍ മടങ്ങി
ആലപ്പുഴ: കിതാബ് രംഗത്ത് അവതരിപ്പിക്കാന്‍ കഴിയാതെ റഫീക്ക് മംഗലശ്ശേരിയും കുട്ടികളും മടങ്ങി. വിവാദങ്ങളെ തുടര്‍ന്ന് കലോത്സവത്തില്‍ നിന്ന് നാടകം സ്കൂള്‍ അധികൃതര്‍ പിന്‍വലിച്ചതോടെയാണ് കോഴിക്കോട് മേമുണ്ട ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ നിന്നുള്ള നാടക സംഘം നിരാശയോടെ ആലപ്പുഴയില്‍ നിന്ന് മടങ്ങിയത്.