കൊടകര കുഴൽപ്പണക്കേസിൽ എൽ പത്മകുമാറിനെ ചോദ്യം ചെയ്തു
കൊടകര കുഴൽപ്പണക്കേസിൽ ബിജെപി മധ്യമേഖല സംഘടന സെക്രട്ടറി എൽ പത്മകുമാറിനെ ചോദ്യം ചെയ്തു. കുഴൽപണവുമായി ബിജെപിക്ക് ബന്ധമില്ലെന്ന മറ്റുനേതാക്കളുടെ അതേ നിലപാടാണ് എൽ പത്മകുമാറും അന്വേഷണ സംഘത്തോട് പറഞ്ഞത്. അതേസമയം സുൽത്താൻ ബത്തേരി മണ്ഡലത്തിൽ എൻ.ഡി.എ യുടെ തെരഞ്ഞെടുപ്പു പ്രചാരണത്തിന് പണം എത്തിയത് കാസർഗോഡ് നിന്നെന്ന വിവരവും പുറത്തുവരുന്നു. രണ്ട് ജില്ലാ നേതാക്കളാണ് മാർച്ച് 24ന് ഇന്നോവാ കാറിൽ പണം എത്തിച്ചതെന്നാണ് വിവരം.