കോതമംഗലം പള്ളി കേസില്‍ സർക്കാരിന് തിരിച്ചടി
കൊച്ചി: കോതമംഗലം പള്ളി കേസില്‍ സർക്കാരിന് തിരിച്ചടി. പള്ളി ജില്ലാ കളക്ടര്‍ ഏറ്റെടുക്കണമെന്ന ഉത്തരവിനെതിരായുള്ള സർക്കാരിന്റെ അപ്പീൽ ഹൈക്കോടതി ഡിവിഷൻ ബഞ്ച് തള്ളി. വലിയൊരു വിഭാഗം ആളുകൾ എതിർക്കുന്നത് കോടതി ഉത്തരവ് നടപ്പാക്കാതിരിക്കാൻ കാരണമല്ലെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി.