വാർഡ് പ്രവർത്തന സജ്ജമാക്കാൻ ഫണ്ട് അനുവദിക്കണമെന്ന നോഡൽ ഓഫീസർ കത്ത് അവഗണിക്കപ്പെട്ടു
അട്ടപ്പാടിയിലെ കോട്ടത്തറ ആശുപത്രിയിലെ വാർഡ് പ്രവർത്തന ക്ഷമമാകാതെ ഉദ്ഘാടനം ചെയ്തത് കഴിഞ്ഞ സർക്കാരിൻറെ അവസാന കാലത്തെ തിടുക്കം. മാതൃശിശു വാർഡ് പ്രവർത്തന സജ്ജമാക്കാൻ ഫണ്ട് അനുവദിക്കണമെന്ന് നോഡൽ ഓഫീസർ ഡോ. പ്രഭുദാസ് ആരോഗ്യ വകുപ്പിന് രണ്ട് തവണ കത്ത് നൽകിയിരുന്നു.