കെ.എസ്.ആര്.ടി.സി തൊഴിലാളിക്കെതിരായ പരാമര്‍ശം; നിലപാട് മയപ്പെടുത്തി ട്രേഡ് യൂണിയനുകള്‍
തിരുവനന്തപുരം: കെ.എസ്.ആര്.ടി.സി തൊഴിലാളികള്‍ക്കെതിരായ പരാമര്‍ശങ്ങളില്‍ എം.ഡി ബിജു പ്രഭാകറിന്റെ ഫെയ്സ്ബുക്ക് വിശദീകരണത്തിന് പിന്നാലെ നിലപാട് മയപ്പെടുത്തി ട്രേഡ് യൂണിയനുകള്‍. എം.ഡിക്കെതിരെ കോണ്‍ഗ്രസ് അനുകൂല സംഘടനയായ ടി.ഡി.എഫ് നടത്താനിരുന്ന പ്രതിഷേധ സമരം ഉപേക്ഷിച്ചു. സിഐടിയു, എഐടിയുസി, ടിഡിഎഫ് തുടങ്ങിയ തൊഴിലാളി സംഘടനകള്‍ ഇന്ന് എംഡിയുമായി കൂടിക്കാഴ്ച്ച നടത്തും.