പ്രളയശേഷമുള്ള കാര്‍ഷികവായ്പ മോറട്ടോറിയം; കാലാവധി സര്‍ക്കാര്‍ ഡിസംബര്‍ 31 വരെ നീട്ടി
തിരുവനന്തപുരം: പ്രളയാനന്തരം സംസ്ഥാനത്തെ കര്‍ഷകര്‍ എടുത്ത വായ്പ്പകള്‍ക്ക് പ്രഖ്യാപിച്ച മോറട്ടോറിയം കാലാവധി ഡിസംബര്‍ 31 വരെ നീട്ടി. പുനക്രമീകരിച്ച വായ്പകള്‍ക്കാണ് മോറട്ടോറിയം ബാധകം. കാലാവധി നീട്ടുന്ന സംബന്ധിച്ച് ബാങ്കേഴ്സ് സമിതിക്ക് തീരുമാനം എടുക്കാമെന്ന റിസേര്‍വ് ബാങ്ക് നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. എല്ലാ കാര്‍ഷിക വായ്പകളിലിന്മേലുള്ള ജപ്തി നടപടികള്‍ നിര്‍ത്തിവെക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു.