കൊല്ലത്ത് KSRTC ബസിൽ യുവതിക്ക് നേരെ നഗ്നതാ പ്രദർശനം; പ്രതിയെ കണ്ടെത്താൻ ലുക്കൗട്ട് നോട്ടീസ്
കൊല്ലത്ത് കെഎസ്ആർടിസി ബസിൽ യാത്രക്കാരിക്ക് നേരെ മധ്യവയസ്കന്റെ നഗ്നതാ പ്രദർശനം. സമീപ സീറ്റിൽ ഇരുന്നയാളാണ് സ്ത്രീക്ക് നേരെ നഗ്നതാ പ്രദർശനം നടത്തിയത്. കൊട്ടിയത്ത് നിന്ന് കൊല്ലത്തേക്കുള്ള യാത്രക്കിടെ ഇന്നലെ രാത്രിയായിരുന്നു സംഭവം.