ഫ്ലാറ്റ് നിർമ്മാതാക്കൾ ലാഭമുണ്ടാക്കിയെന്ന് ജസ്റ്റിസ് ബാലകൃഷ്ണൻ നായർ സമിതിയുടെ റിപ്പോർട്ട്
കൊച്ചി: മരടിലെ വിവാദ ഫ്ലാറ്റുകൾ വിറ്റ നിർമാതാക്കള്‍ മുടക്കുമുതൽ തിരിച്ചുപിടിച്ച് ലാഭവും ഉണ്ടാക്കിയെന്ന് ജസ്റ്റിസ് ബാലകൃഷ്ണൻ നായർ സമിതി സുപ്രീംകോടതിക്ക് കൈമാറിയ റിപ്പോർട്ടിൽ പറയുന്നു. അതെസമയം, നഷ്ടപരിഹാരമായി കൂടുതൽ തുക കിട്ടുമോയെന്ന കാത്തിരിപ്പിലാണ് ഫ്ലാറ്റ് ഉടമകൾ. ഫ്ലാറ്റ് നിർമാതാക്കളിൽനിന്ന് നഷ്ടപരിഹാരത്തുക ഈടാക്കാനുളള സർക്കാർ നടപടികൾ പൂർത്തിയാകുന്നതേയുളളു.