ഒമാനൂരിലെ ആള്‍ക്കൂട്ട ആക്രമണത്തില്‍ മൂന്ന് പേര് അറസ്റ്റില്‍
മലപ്പുറം/ കോഴിക്കോട്: ഒമാനൂരിലെ ആള്‍ക്കൂട്ട ആക്രമണത്തില്‍ മൂന്ന് പേര് അറസ്റ്റില്‍. കൊലപാതക ശ്രമം ഉള്‍പ്പടെയുള്ള കുറ്റങ്ങള്‍ ചുമത്തിയാണ് പ്രതികളെ പതിന്നാല് ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തത്. വിദ്യാര്‍ത്ഥിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചു എന്നാരോപിച്ചായിരുന്നു ആള്‍ക്കൂട്ടം നിരപരാധികളായ രണ്ട് യുവാക്കളെ തല്ലിച്ചതച്ചത്.