മഞ്ഞിൽ വിരിഞ്ഞ പൂക്കൾ മുതൽ ആറാട്ട് വരെ, ആദ്യ ദിനം കണ്ട് കൊടുങ്ങല്ലൂരിലെ മോഹൻലാൽ ഫാൻ
ആറാട്ട് സിനിമക്കെതിരെ സാമൂഹ്യ മാധ്യമങ്ങളിലൂടെ വ്യാജ പ്രചാരണം നടത്തിയതിന് അഞ്ചു പേർക്കെതിരെ പൊലീസ് കേസെടുത്ത മലപ്പുറം കോട്ടക്കലിൽ നിന്നിതാ മറ്റൊരു വാർത്ത. മോഹൻലാൽ സിനിമകൾ ആദ്യ ദിനം തന്നെ കാണുന്ന, മഞ്ഞിൽ വിരിഞ്ഞ പൂക്കൾ മുതലുള്ള പതിവ് 'ആറാട്ടിലും' തെറ്റിച്ചില്ല ശ്രീദേവി അന്തർജനം.