മൊറട്ടോറിയം; ബാങ്കേഴ്സ് സമിതി ഇന്ന് ചേരും
തിരുവനന്തപുരം: കര്‍ഷകരുടെ വായ്പകള്‍ക്ക് ഡിസംബര്‍ 31 വരെ മൊറട്ടോറിയം നല്‍കണമെന്ന ആവശ്യം സംസ്ഥാനതല ബാങ്കേഴ്സ് സമിതി ഇന്ന് ചര്‍ച്ച ചെയ്യും. കഴിഞ്ഞ വര്‍ഷം വായ്പ പുനക്രമീകരിക്കാന്‍ അപേക്ഷ നല്‍കിയവര്‍ക്ക് മാത്രം മൊറട്ടോറിയം നീട്ടാമെന്ന് സമിതി നിര്‍ദ്ദേശിച്ചേക്കും.