ശബരിമല ദർശനത്തിനായി ഇതര സംസ്ഥാന തീർത്ഥാടകർ കൂടുതലായി എത്തി തുടങ്ങി
ശബരിമല ദർശനത്തിനായി ഇതര സംസ്ഥാന തീർത്ഥാടകർ കൂടുതലായി എത്തി തുടങ്ങി. തിരക്ക് മുൻകൂട്ടി കണ്ട് നിലയ്ക്കലിൽ സ്പോട്ട് രജിസ്ട്രേഷൻ ഏർപ്പെടുത്തിയിട്ടുണ്ട്. കാനന പാതയിലൂടെയുള്ള ഭക്തരുടെ വരവും കൂടിയിട്ടുണ്ട്. ഇന്നലെ 41,889 ഭക്തരാണ് സന്നിധാനത്തു ദർശനത്തിനായി എത്തിയത്.