മുല്ലപ്പെരിയാർ; ഇരുകൂട്ടരുടെയും ആശങ്കകൾക്ക് പരിഹാരമുണ്ടാകുമെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ
മുല്ലപ്പെരിയാർ വിഷയത്തിൽ കേരളത്തിനും തമിഴ്നാടിനും സ്വീകാര്യമായ ഇടപെടൽ സുപ്രീംകോടതിയുടെ ഭാഗത്തു നിന്നുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായി ഹൈക്കോടതി ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ. കേരളവും തമിഴ്നാടും തമ്മിൽ ശത്രുരാജ്യങ്ങളെ പോലെ കാണേണ്ട കാര്യമില്ല. ഇരുകൂട്ടരുടെയും ആശങ്കകൾക്ക് ഇന്നല്ലെങ്കിൽ നാളെ പരിഹാരം കാണുക തന്നെ ചെയ്യുമെന്ന് ജസ്റ്റിസ്.