News Kerala

നരഹത്യയല്ല; സീത മരിച്ചത് കാട്ടാന ആക്രമണത്തിൽ തന്നെയെന്ന് പോലീസ് സ്ഥിരീകരണം

ഇടുക്കി പീരുമേട്ടിൽ ആദിവാസി സ്ത്രീ സീത മരിച്ചത് കാട്ടാന ആക്രമണത്തിൽ തന്നെയെന്ന് പോലീസ് സ്ഥിരീകരണം. നരഹത്യയെന്നു ആദ്യം സംശയം ഉയർന്നിരുന്നു എന്നാൽ ശരീരത്തിലുണ്ടായ പരുക്കുകളിൽ പലതും കാട്ടാന ആക്രമണത്തിലുണ്ടായതാണെന്ന് പോസ്റ്റുമോർട്ടം നടത്തിയ ഫൊറൻസിക് സർജൻ്റെ മൊഴി. ഫൊറൻസിക് സർജൻ ആദർശ് രാധാകൃഷ്ണൻ സീതയുടെ ശരീരത്തിലെ പരിക്കുകൾ കാട്ടാന ആക്രമണത്തിൽ ഉണ്ടായതല്ലെന്നാണ് ആദ്യം പറഞ്ഞിരുന്നത്.

പീരുമേട്ട് തോട്ടാപ്പുരക്ക് സമീപം താമസിച്ചിരുന്ന ബിനുവിൻറെ ഭാര്യ സീത വനത്തിനുള്ളിൽ വെച്ചാണ് മരിച്ചത്. കാട്ടാന ആക്രമിച്ചതാണെന്ന് ഒപ്പമുണ്ടായിരുന്ന ഭർത്താവ് ബിനുവും രണ്ട് മക്കളും പറഞ്ഞിരുന്നു. എന്നാൽ മൃതദേഹം പോസ്റ്റുമോർട്ടം ചെയ്ത പീരുമേട് താലൂക്ക് ആശുപത്രിയിലെ ഫൊറൻസിക് സർജൻ ആദർശ് രാധാകൃഷ്ണൻ സീതയുടെ ശരീരത്തിലെ പരിക്കുകൾ കാട്ടാന ആക്രമണത്തിൽ ഉണ്ടായതല്ലെന്ന് പ്രാഥമിക നിഗമനം നടത്തി. തുടർന്ന് ദിവസങ്ങൾക്ക് ശേഷം വിശദമായ പോസ്റ്റുമോർട്ടം റിപ്പോർട്ട് സമർപ്പിച്ചത്. ബിനുവിൻറെയും മക്കളുടെയും മൊഴിയും പോലീസ് വിശദമായി ശേഖരിച്ച് വിലയിരുത്തി.

ഫൊറൻസിക് സംഘത്തെ സംഭവ സ്ഥലത്ത് എത്തിച്ച് പരിശോധന നടത്തി. ഫൊറൻസിക് സംഘം നടത്തിയ പരിശോധനയിൽ സ്ഥലത്തു കാട്ടാനയുടെ സാന്നിധ്യം കണ്ടെത്തുകയും ചെയ്തു. പരുക്കേറ്റ സീതയെ എടുത്തു കൊണ്ടു വരുമ്പോൾ സംഭവിച്ചതാണ് കഴുത്തിലെയും വാരിയെല്ലുകളിലെയും പരുക്കുകൾ എന്നാണ് പൊലീസ് നിഗമനം. റിപ്പോർട്ട് രണ്ടാഴ്ടക്കകം പീരുമേട് കോടതിയിൽ സമർപ്പിക്കും.

Watch Mathrubhumi News on YouTube and subscribe regular updates.