കത്തിക്കരിഞ്ഞ അസ്ഥികൂടം കണ്ടെത്തി ഒൻപത് മാസം പിന്നിട്ടിട്ടും ആളെ തിരിച്ചറിയാനാകാതെ പോലീസ്
ഇടുക്കി: ഇടുക്കി നെടുങ്കണ്ടം മാവടിയിൽ കത്തിക്കരിഞ്ഞ അസ്ഥികൂടം കണ്ടെത്തി ഒൻപത് മാസം പിന്നിട്ടിട്ടും ആളെ തിരിച്ചറിയാൻ കഴിയാതെ പോലീസ്. ഡിഎൻഎ പരിശോധനാ ഫലം ലഭിക്കാത്തതാണ് അന്വേഷണത്തിന് തടസം. അസ്ഥികൂടം 2019 സെപ്റ്റംബറിൽ കാണാതായ പ്രദേശവാസിയുടേതെന്നാണ് നിഗമനം. സംഭവത്തിൽ ഉന്നത അന്വേഷണം ആവശ്യപ്പെടുകയാണ് കാണാതായ പ്രദേശവാസിയുടെ ഭാര്യ.