ഇഡി റെയ്ഡ് പകപോക്കൽ രാഷ്ട്രീയത്തിന്‍റെ ഭാഗമെന്ന് പോപ്പുലർ ഫ്രണ്ട്
എൻഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ് കേരളത്തിൽ നടത്തിയ റെയ്ഡും അതിൽ കണ്ടെത്തിയെന്ന് പറയുന്ന കാര്യങ്ങളും അടിസ്ഥാന രഹിതമെന്ന് പോപ്പുലർ ഫ്രണ്ട്. പകപോക്കൽ രാഷ്ട്രീയത്തിന്റെ ഭാഗമാണ് ഇഡിയുടെ നടപടി. റെയ്ഡിന് പിന്നിൽ ദുരുദ്ദേശം മാത്രമാണുള്ളതെന്നും. പോപ്പുലർ ഫ്രണ്ട് സംസ്ഥാന ജനറൽ സെക്രട്ടറി എ. അബ്ദുൽ സത്താർ.