വയനാട്ടിലെ സമരത്തിന് പിന്തുണയുമായി രാഹുല്‍ ഗാന്ധി
വയനാട്: ബന്ദിപ്പൂര്‍ വനമേഖലയിലെ രാത്രി യാത്ര നിരോധനം പിന്‍വലിക്കുന്നതിന് ഏറ്റവും മികച്ച നിയമസഹായങ്ങള്‍ ഉറപ്പ് നല്‍കി രാഹുല്‍ ഗാന്ധി. സമാനയാത്ര പാതകള്‍ രാജ്യത്തുണ്ടെങ്കിലും വയനാടിനോട് വിവേചനം പാടില്ലെന്ന് രാഹുല്‍ ആവശ്യപ്പെട്ടു. സുല്‍ത്താന്‍ ബത്തേരിയിലെ നിരാഹാര സമരപ്പന്തലിലേക്ക് രാഹുല്‍ ഗാന്ധിയെത്തിയത് സമരത്തിന് പുതിയ ഊര്‍ജമായി.