സാമ്പത്തിക മാന്ദ്യം: കഞ്ചിക്കോട്ടെ സ്റ്റീല്‍ കമ്പനികള്‍ ഉത്പാദനം വെട്ടിക്കുറച്ചു
പാലക്കാട്: സാമ്പത്തിക മാന്ദ്യം നാട്ടിലെ ചെറുകിട വ്യവസായ മേഖലയെയും ബാധിച്ചു തുടങ്ങി. പ്രതിസന്ധിയെത്തുടര്‍ന്ന് കഞ്ചിക്കോട്ടെ സ്റ്റീല്‍ കമ്പനികള്‍ ഉത്പാദനം പകുതിയോളം വെട്ടിക്കുറച്ചു. വരും ദിവസങ്ങളില്‍ വന്‍തോതില്‍ പിരിച്ചുവിടലും ഇവിടെ ഉണ്ടായേക്കും.