കര്‍ഷകര്‍ക്കെതിരെയുള്ള മൂന്ന് വിവാദ നിയമങ്ങളും റദ്ദാക്കണം - മുഖ്യമന്ത്രി
കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ പ്രമേയം പാസാക്കി സംസ്ഥാന നിയമസഭ. കേന്ദ്ര കാര്‍ഷിക ബില്‍ കോര്‍പ്പറേറ്റ് അനുകൂലവും കര്‍ഷക വിരുദ്ധവുമെന്ന് പ്രമേയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്. കൂടുതല്‍ കാര്‍ഷിക ഉത്പന്നങ്ങള്‍ക്ക് താങ്ങുവില നല്കേണ്ടിയിരുന്നു. കര്‍ഷകര്‍ക്ക് ന്യായവില നല്‍കാനുള്ള ഉത്തവാദിതത്തില് നിന്ന് കേന്ദ്രസര്‍ക്കാര്‍ ഒഴിഞ്ഞുമാറുന്നുവെന്നും മുഖ്യമന്ത്രി. ഭക്ഷ്യസുരക്ഷ അപകടത്തിലാകുന്ന സമീപനമാണ് കേന്ദ്രത്തിന്റേതെന്നും മുഖ്യമന്ത്രി. കര്‍ഷകര്‍ക്കെതിരെയുള്ള മൂന്ന് വിവാദ നിയമങ്ങളും റദ്ദാക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.