News Kerala

ക്ഷേത്രോത്സവത്തിലെ വിപ്ലവഗാനം; നടപടിക്കൊരുങ്ങി തിരുവിതാംകൂർ ദേവസ്വം ബോർഡ്

കൊല്ലം കടയ്ക്കല്‍ ദേവീക്ഷേത്രോത്സവത്തില്‍ വിപ്ലവഗാനം പാടിയ സംഭവത്തില്‍ നടപടിക്കൊരുങ്ങി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്. ക്ഷേത്രോപദേശകസമിതിയോട് വിശദീകരണം തേടാനും വിജിലന്‍സ് അന്വേഷണത്തിനും തീരുമാനിച്ചെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി.എസ് പ്രശാന്ത് മാതൃഭൂമി ന്യൂസിനോട് പറഞ്ഞു. അതേസമയം, ക്ഷേത്രത്തിന് പുറത്തുള്ളവര്‍ക്കാണ് പ്രശ്‌നമെന്നും കടയ്ക്കല്‍ സ്വദേശികള്‍ക്ക് കാര്യങ്ങളറിയാമെന്നുമാണ് ദേവസ്വം ഭാരവാഹികളുടെ വിശദീകരണം.

Watch Mathrubhumi News on YouTube and subscribe regular updates.