ശിക്ഷിക്കപ്പെടണ്ടേ കുറ്റക്കാര്‍?- അനാസ്ഥയുടെ ഇരകള്‍: പ്രത്യേക ചര്‍ച്ച
വീഴ്ച വിളിച്ചുപറഞ്ഞ നഴ്സിംഗ് ഓഫീസറെ പടിക്ക് പുറത്ത് നിര്‍ത്തി ആശുപത്രി പറയുന്നത് അത്രയും വിചിത്രവാദങ്ങളാണ്. സഹപ്രവര്‍ത്തകരെ ജാഗരൂകരാക്കാന്‍ വേണ്ടിയാണത്രെ നഴ്സിംഗ് ഓഫീസര്‍ അങ്ങനെയൊക്കെ പറഞ്ഞത്. അതി ഗുരുതരമായ അനാസ്ഥ വരുത്തിയതിന് പിന്നാലെ ഹാരിസിന്റെ ജീവന് നഷ്ടപ്പെടാന്‍ ഇടയായതിന്റെ സത്യം അന്വേഷിക്കാന്‍ പോലും ആ ആശുപത്രി തയ്യാറുമല്ല. ദാ അതേ ആശുപത്രിയിലെ ഒരു ജൂനിയര്‍ ഡോക്ടര്‍ പറയുന്നു. നഴ്സിംഗ് ഓഫീസര്‍ പറഞ്ഞ കാര്യങ്ങള്‍ ശരിയാണ്. സമാനമായി മുന്‍പും ഉണ്ടായിട്ടുണ്ട്. അത് മേലധികാരികള്‍ക്കും ഡോക്ടര്‍മാര്‍ക്കും അറിയാവുന്നതുമാണ്. കളമശ്ശേരിയില്‍ നിന്ന് പുറത്തുവരുന്ന വാര്‍ത്തകള്‍ കരുതലിന്റെ കേരള മോഡലിന് കളങ്കമാണ്. അവിടെ അതൊരു പുതുമയുമല്ല. പ്രത്യേക ചര്‍ച്ച- അനാസ്ഥയുടെ ഇരകള്‍. ശിക്ഷിക്കപ്പെടണ്ടേ കുറ്റക്കാര്‍? പങ്കെടുക്കുന്നവര്‍- ഡോ നജ്മ, നിഷാ ഹമീദ്, നിസ്താര്‍ എന്നിവര്‍.