ഫ്ലാറ്റുകള്‍ രണ്ടും ഫ്ലാറ്റ് - പ്രത്യേക പരിപാടി
മറ്റെല്ലാ വഴികളും അടഞ്ഞതോടെയാണ് സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിക്ക് മുന്നില്‍ മരടിലെ നാല് ഫ്ലാറ്റ് സമുച്ചയങ്ങളും പൊളിക്കാമെന്ന് ഉറപ്പ് നല്‍കിയത്. എന്നാല്‍ ഇതെങ്ങനെ പൊളിക്കുമെന്നതായി പിന്നീടുള്ള ആശങ്ക. നമുക്കു മുന്നില്‍ മറ്റ് മുന്‍ പരിചയങ്ങളൊന്നും തന്നെയില്ല. നിയന്ത്രിത സ്ഫോടനത്തിലൂടെ ഈ ഫ്ലാറ്റുകള്‍ പൊളിക്കാമെന്ന് തീരുമാനിച്ചപ്പോള്‍ ആദ്യ ഘട്ടമായി ഈ ഫ്ലാറ്റുകളുടെ ഇടഭിത്തികള്‍ പൊളിച്ചപ്പോള്‍ തന്നെ പരിസരത്തെ വീടുകള്‍ക്ക് ക്ഷതമുണ്ടായി. പരിസരവാസികള്‍ പ്രതിഷേധവുമായി എത്തി. ഇന്ന് ഉച്ചയ്ക്ക് 12.30 വരെ ഉദ്വേഗത്തിന്റെ നിമിഷങ്ങളായിരുന്നു. രണ്ട് ഫ്ലാറ്റ് സമുച്ചയങ്ങളും പൊളിഞ്ഞുവീണ് പരിസരത്ത് ഒന്നും തന്നെ യാതൊരു നാശനഷ്ടവും ഉണ്ടായില്ലെന്ന് ഉറപ്പ് വന്നതോടെ പരിസരവാസികളും ആശ്വാസത്തിലായി. മിഷന് മരട് -പ്രത്യേക പരിപാടി