സൈബര്‍ കുറ്റകൃത്യം നിയന്ത്രിക്കാന്‍ നിയമം കടുപ്പിക്കണമെന്ന് പോലീസ്
തിരുവനന്തപുരം: സൈബര്‍ കുറ്റകൃത്യങ്ങള്‍ നിയന്ത്രിക്കാന്‍ നിയമം കടുപ്പിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന പോലീസ് സര്‍ക്കാരിനെ സമീപിക്കും. പോലീസ് ആക്ടില്‍ കടുത്ത ശിക്ഷ ഉറപ്പാക്കുന്ന വകുപ്പുകള്‍ ചേര്‍ക്കണമെന്നാണ് ആവശ്യം. ഡി.ജി.പി. ഇതു സംബന്ധിച്ച് ഉടന്‍ കത്ത് നല്‍കും.