സഹകരണ സ്ഥാപനങ്ങളിൽ ക്രമക്കേട് നടത്തുന്നവർക്ക് ഇനി മുതൽ കടുത്ത ശിക്ഷ
സഹകരണ സ്ഥാപനങ്ങളിൽ ക്രമക്കേട് നടത്തുന്നവരെ കൈയ്യാമം വെച്ച് തുറുങ്കിൽ അടയ്ക്കാൻ കഴിയുന്ന തരത്തിൽ സഹകരണ നിയമം ഭേദഗതി ചെയ്യുമെന്ന് മന്ത്രി വി.എൻ.വാസവൻ. സമഗ്ര നിയമ ഭേദഗതിയുടെ കരട് തയാറായിക്കഴിഞ്ഞു. പി.ആർ.കുറുപ്പിന്റെ സ്മരാണാർത്ഥം LJD സംഘടിപ്പിച്ച സഹകരണ സെമിനാറിൽ സംസാരിക്കുകയായിരുന്നു മന്ത്രി. LJD സംസ്ഥാന പ്രസിഡന്റ് എം.വി ശ്രേയാംസ് കുമാർ MP അദ്ധ്യക്ഷനായിരുന്നു.