കൊല്ലത്ത് വിദ്യാർഥിയെ അധ്യാപകൻ മർദിച്ചെന്ന് പരാതി, കേസെടുത്ത് പോലീസ്
കൊല്ലം അഞ്ചാലുംമൂട് ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ പ്ലസ്ടു വിദ്യാർഥിയെ മർദിച്ചെന്ന പരാതിയിൽ അധ്യാപകനെതിരെ കേസ്. കായിക അധ്യാപകൻ റാഫിക്കെതിരെയാണ് അഞ്ചാലുംമൂട് പോലീസ് കേസെടുത്തത്. കേസിന്റെ പശ്ചാത്തലത്തിൽ അധ്യാപകനെ സ്കൂളിൽ നിന്നും സസ്പെൻഡ് ചെയ്തു.