മരയ്ക്കാറും ആറാട്ടും തിയറ്ററിൽ തന്നെ; 25ന് തുറക്കും
സംസ്ഥാനത്ത് സിനിമ തീയറ്ററുകൾ ഇരുപത്തിയഞ്ചാം തീയതി തുറക്കും. ഇരുപത്തിരണ്ടാം തീയതി മന്ത്രിയുമായി ചർച്ച നടത്തും. സർക്കാറിന്റെ മുന്നിൽ വച്ചിരിക്കുന്ന ആവശ്യങ്ങൾ പരിഹരിക്കുമെന്ന് വിശ്വാസത്തിലാണ് തിയറ്ററുടമകൾ. മരക്കാറും ആറാട്ടും ഉൾപ്പെടെയുള്ള സിനിമകൾ തീയറ്ററിൽ തന്നെ റിലീസ് ചെയ്യുമെന്ന് തിയേറ്റർ ഉടമകളുടെ സംഘടന.