News Kerala

ഡിസംബറോടെ കേരളത്തിലെ വിനോദ സഞ്ചാര രംഗം സജീവമാകും

തിരുവനന്തപുരം: കോവിഡ് പ്രതിസന്ധി മറികടന്ന് ഡിസംബറോടെ കേരളത്തിലെ വിനോദ സഞ്ചാര രംഗം സജീവമാകുമെന്ന് സംസ്ഥാന സര്‍ക്കാരിന്റെ വിലയിരുത്തല്‍. ആഭ്യന്തര ടൂറിസ്റ്റുകളെ ആകര്‍ഷിക്കാന്‍ സംസ്ഥാനങ്ങളുടെ സഹകരണമുണ്ടാകുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ മാതൃഭൂമി ന്യൂസിനോട് പറഞ്ഞു. കേരളമാകെ വിനോദസഞ്ചാര കേന്ദ്രമായി വികസിപ്പിക്കാനായെന്നും വടക്കന്‍ മലബാറിനെ ടൂറിസം ഭൂപടത്തില്‍ ഇടംനേടിക്കൊടുക്കാനായെന്നും സര്‍ക്കാര്‍ ആത്മവിശ്വാസം പ്രകടിപ്പിക്കുന്നു.

Watch Mathrubhumi News on YouTube and subscribe regular updates.