ജോസ് കെ.മാണി വിഭാഗത്തിന്റെ വിട്ടുപോകലോടെ യുഡിഎഫിന്റെ ജീവനാഡി തന്നെ അറ്റു - മുഖ്യമന്ത്രി
തിരുവനന്തപുരം: ജോസ് കെ.മാണി വിഭാഗത്തിന്റെ വിട്ടുപോകലോടെ യുഡിഎഫിന്റെ ജീവനാഡി തന്നെ അറ്റുവെന്ന് മുഖ്യമന്ത്രി. പാലാ സീറ്റ് ആര്‍ക്ക് നല്‍കുമെന്നുളള കാര്യം നിയമസഭാ തിരഞ്ഞെടുപ്പ് സമയത്തേ ചര്‍ച്ചചെയ്യു. ബാര്‍ക്കോഴ കേസില്‍പ്പെട്ട കെ.എം.മണിയുടെ പാര്‍ട്ടിയെ മുന്നണിയില്‍ എടുക്കുന്നത് അഴിമതിവിരുദ്ധ നിലപാടില്‍ സന്ധിചെയ്യലല്ലേയെന്ന് ചോദിച്ചപ്പോള്‍ നിങ്ങള്‍ക്ക് കുറച്ച് വിഷമം കാണും എന്നായിരുന്നു മറുപടി.