കിറ്റെക്സ് തൊഴിലാളികളുടെ അക്രമം; ലേബർ കമ്മീഷണർ നേരിട്ടെത്തി തെളിവെടുക്കുമെന്ന് മന്ത്രി വി ശിവൻകുട്ടി
കിറ്റെക്സ് തൊഴിലാളികളുടെ അക്രമത്തിന്റെ സാഹചര്യത്തിൽ ലേബർ കമ്മീഷണർ നേരിട്ടെത്തി തെളിവെടുക്കുമെന്ന് തൊഴിൽ മന്ത്രി വി ശിവൻകുട്ടി. തൊഴിൽ നിയമങ്ങൾ പാലിക്കുന്നുണ്ടോയെന്ന് ഉറപ്പ് വരുത്തും. ഇന്നോ നാളെയോ അന്തിമ റിപ്പോർട്ട് ലഭിക്കുമെന്നും വി ശിവൻകുട്ടി പറഞ്ഞു.