യുവതിയും കുഞ്ഞും ഷാർജയിൽ മരിച്ച സംഭവം; കേസ് ക്രൈബ്രാഞ്ചിലേക്ക്? പ്രതികൾക്കായി ലുക്കൗട്ട് നോട്ടീസും
ഷാർജയിൽ കൊല്ലം സ്വദേശിനി വിപഞ്ചികയും മകളും മരിച്ച കേസ് ക്രൈംബ്രാഞ്ചിന് കൈമാറിയേക്കും. കേസിന്റെ മുന്നോട്ടുള്ള അന്വേഷണത്തിൽ നിയമോപദേശം തേടാനും പോലീസ് തീരുമാനം. പ്രതികൾക്കായി ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കാനും ആലോചന. വിപഞ്ചികയുടെയും കുഞ്ഞിന്റെയും മൃതദേഹം വ്യാഴാഴ്ചയോടെ നാട്ടിലെത്തിക്കാനാണ് നീക്കം.