ജയിലിലെ രോഗികളെ കൊണ്ടുപോകുന്നത് പൊട്ടിപ്പൊളിഞ്ഞ ആംബുലൻസിൽ
തൃശൂർ വിയ്യൂർ സെൻട്രൽ ജയിലിൽ രോഗികളായ അന്തേവാസികളെ ആശുപത്രിയിൽ കൊണ്ടുപോകുന്നത് പൊട്ടിപ്പൊളിഞ്ഞ ആംബുലൻസിൽ. മഴക്കാലത്തു പോലും അറ്റകുറ്റപ്പണി നടത്താത്ത ആംബുലൻസ് കനത്ത മഴയിൽ ചോർന്നൊലിക്കുന്ന ദൃശ്യങ്ങൾ മാതൃഭൂമി ന്യൂസിന് ലഭിച്ചു.