ഇടുക്കിയിലെ അതിർത്തി മേഖലകൾ കാട്ടുതീ ഭീതിയിൽ
ഇടുക്കി: കാട്ടുതീ ഭീതിയിലാണ് ഇടുക്കി ജില്ലയിലെ അതിർത്തി മേഖലാ പ്രദേശങ്ങൾ. രാത്രിയിലെ മഞ്ഞുവീഴ്ചയും പകലിലെ ചൂടും മൂലം മൊട്ടക്കുന്നുകള്‍ കരിഞ്ഞുണങ്ങിയത് കാട്ടുതീ പടരാൻ കാരണമാകുന്നു. മൊട്ടകുന്നുകൾ ധാരാളമുള്ള വനമേഖലകളിൽ അഗ്നിശമന സേന ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു.