ഉടലാഴം നാളെ തിയേറ്ററുകളില്‍; വിശേഷങ്ങളുമായി നായകന് മണി
വയനാട്: നിരവധി അന്താരാഷ്ട്ര വേദികളില്‍ പ്രശംസ ഏറ്റുവാങ്ങിയ ഉടലാഴം എന്ന ചിത്രം നാളെ റിലീസ് ചെയ്യുകയാണ്. ദക്ഷിണേന്ത്യയില്‍ തന്നെ ആദ്യമായിട്ട് ഗോത്രവിഭാഗത്തില്‍ നിന്ന് ഒരാള്‍ നായകനാകുന്ന ചിത്രമാണ് ഉടലാഴം. ഫോട്ടോ ഗ്രാഫറിലൂടെ ബാലതാരമായി എത്തിയ മണിയാണ് ചിത്രത്തിലെ നായകന്.