മുഖ്യമന്ത്രിയും ഗവര്‍ണറും തമ്മിലെ ധാരണ ലാവലിന്‍ കേസില്‍ നിന്ന് രക്ഷപ്പെടാനെന്ന് പ്രതിപക്ഷം
തിരുവനന്തപുരം: ലാവലിന്‍ കേസില്‍ നിന്ന് രക്ഷപ്പെടാനാണ് മുഖ്യമന്ത്രി പിണറായി വിജയനും ഗവര്‍ണറും തമ്മില്‍ ധാരണയുണ്ടാക്കിയതെന്ന് പ്രതിപക്ഷം. നയപ്രഖ്യാപന പ്രസംഗത്തില്‍ ഗവര്‍ണര്‍ പതിനെട്ടാം ഖണ്ഡിക വായിച്ചത് ഈ ധാരണ പ്രകാരമാണെന്ന് പ്രതിപക്ഷ നേതാവ് ആരോപിച്ചു. ഗവര്‍ണറെ നീക്കണമെന്ന പ്രമേയത്തില്‍ പ്രതിപക്ഷം ഉറച്ചു നില്ക്കും.