കര്‍ണാടകയില്‍ വീണ്ടും വിമത നീക്കം; കോണ്‍ഗ്രസ് എംഎല്‍എമാര്‍ ബിജെപി നേതാക്കളെ കണ്ടു
ബെംഗളൂരു: കര്‍ണാടകത്തില്‍ ഇടവേളയ്ക്ക് ശേഷം വീണ്ടും വിമത നീക്കം തുടങ്ങി. ഇടഞ്ഞുനില്‍ക്കുന്ന രണ്ട് കോണ്‍ഗ്രസ് എംഎല്‍എമാര്‍ ഇന്ന് ബിജെപി നേതാക്കളെ കണ്ട് ചര്‍ച്ചനടത്തി. രമേശ് ജാര്‍ക്കിഹോളി, ഡോ. സുധാകര്‍ എന്നീ എംഎല്‍എമാരാണ് വീണ്ടും വിമത നീക്കം നടത്തുന്നത്. ബിജെപിയിലേക്ക് കൂടുമാറിയ പഴയ കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ എസ്.എം കൃഷ്ണയുമായിട്ടായിരുന്നു എംഎല്‍എമാരുടെ ചര്‍ച്ച. ഈ കൂടിക്കാഴ്ചയില്‍ പ്രമുഖ ബിജെപി നേതാവ് ആര് അശോകും പങ്കെടുത്തു.