ദുരൂഹ വ്യക്തിത്വങ്ങളെ അകറ്റി നിര്‍ത്തണം; പേര്‍സണല്‍ സ്റ്റാഫ് അംഗങ്ങള്‍ക്ക് മുന്നറിയിപ്പുമായി സിപിഎം
തിരുവനന്തപുരം: മുഖ്യമന്ത്രിയുടേയും മന്ത്രിമാരുടേയും പേര്‍സണല്‍ സ്റ്റാഫ് അംഗങ്ങള്‍ക്ക് മുന്നറിയിപ്പുമായി സിപിഎം. ദുരൂഹ വ്യക്തിത്വങ്ങളെ അകറ്റി നിര്‍ത്തണമെന്നും വ്യക്തി സൗഹൃദങ്ങളില്‍ ജാഗ്രത വേണമെന്നും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് മന്ത്രിമാരുടെ സ്റ്റാഫംഗങ്ങള്‍ക്ക് നിര്‍ദേശം നല്കി.