ലോകകപ്പ് ടീമിനെ കോലി നയിക്കും; പന്തും റായിഡുവും ഇല്ല, കാര്‍ത്തിക് ടീമില്‍
ന്യൂഡല്‍ഹി: ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. പതിനഞ്ച് അംഗ ടീമിനെ വിരാട് കോലി നയിക്കും. രോഹിത് ശര്‍മയാണ് വൈസ് ക്യാപ്റ്റന്‍. ദിനേഷ് കാര്‍ത്തിക്കും കെ എല്‍ രാഹുലും ടീമില്‍ ഇടംപിടിച്ചെങ്കിലും ഋഷഭ് പന്തും അമ്പട്ടി റായിഡുവും പുറത്തായി.ജൂണ്‍ അഞ്ചിന് ദക്ഷിണാഫ്രിക്കയുമായാണ് ലോകകപ്പില്‍ ഇന്ത്യയുടെ ആദ്യ മത്സരം. ടീം: വിരാട് കോലി(ക്യാപ്ടന്), രോഹിത് ശര്‍മ(വൈസ് ക്യാപ്ടന്), ദിനേഷ് കാര്‍ത്തിക്, ശിഖര്‍ ധവാന്, കെ എല്‍ രാഹുല്‍, വിജയ് ശങ്കര്‍, മഹേന്ദ്ര സിങ് ധോനി(വിക്കറ്റ് കീപ്പര്‍ ), കേദാര്‍ ജാധവ്, യുസ്വേന്ദ്ര ചാഹല്‍, കുല്‍ദീപ് യാദവ്, ഭുവനേശ്വര്‍ കുമാര്‍, ജസ്പ്രീത് ബൂംറ, ഹാര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, മുഹമ്മദ് ഷമി.