റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡമിര്‍ പുടിനുമായി കൂടിക്കാഴ്ച നടത്തിയ ഡോക്ടര്‍ക്ക് കൊറോണ സ്ഥിരീകരിച്ചു
റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡമിര്‍ പുടിനുമായി കൂടിക്കാഴ്ച നടത്തിയ ഡോക്ടര്‍ക്ക് കൊറോണ സ്ഥിരീകരിച്ചു. റഷ്യയില്‍ കൊറോണ രോഗികള്‍ക്കായി നിര്‍മിച്ച പുതിയ ആശുപത്രി കെട്ടിടം പുടിന് പരിചയപ്പെടുത്തിയത് ഡോക്ടര്‍ ഡെനിസ് പ്രോട്ടെന്‍സ്‌കോയാണ്. മാര്‍ച്ച് 24 നാണ് സംഭവം. ആ സമയത്ത് മാസ്‌കോ മറ്റ് ഉപകരണങ്ങളോ പുടിന്‍ ധരിച്ചിരുന്നില്ല. കൊറോണ പോസീറ്റിവാണെങ്കിലും ആരോഗ്യനില തൃപ്തികരമാണെന്ന് പ്രോട്ടെന്‍സ്‌കോ അറിയിച്ചു. ഇറ്റലി പോലെ റഷ്യയിലും രോഗവ്യാപനത്തിനുള്ള സാധ്യതയുണ്ടെന്ന് പുടിനെ അറിയിച്ചതും പ്രോട്ടെന്‍സ്‌കോയാണ്. നിലവില്‍ റഷ്യയില്‍ 2337 രോഗബാധിതരാണുള്ളത്. പതിനേഴ് പേരാണ് കൊറോണ ബാധയെ തുടര്‍ന്ന് റഷ്യയില്‍ മരിച്ചത്.