ലോകത്തെ ആദ്യ കോവിഡ് വാക്‌സിന്‍ റഷ്യ പുറത്തിറക്കി
മോസ്‌കോ: ലോകം ഒന്നടങ്കം കോവിഡ് വാക്‌സിന്‍ വികസിപ്പിച്ചെടുക്കാനുള്ള ഓട്ടത്തിനിടയില്‍, റഷ്യന്‍ പ്രസിഡന്റ് വ്‌ലാദ്മിര്‍ പുതിന്‍ കോവിഡ് വാക്‌സിന്‍ ഔദ്യോഗികമായി പുറത്തിറക്കി. ലോകത്തിലെ ആദ്യ കോവിഡ് വാക്‌സിനാണിത്. രാജ്യത്ത് വികസിപ്പിച്ചെടുത്ത കോവിഡ് വാക്‌സിന്‍ രജിസ്റ്റര്‍ ചെയ്‌തെന്നും തന്റെ പെണ്‍മക്കളില്‍ ഒരാള്‍ ഇതിനകം കുത്തിവെയ്പ് എടുത്തതായും പുതിന്‍ പ്രഖ്യാപിച്ചു. സ്പുട്‌നിക് വി' എന്നാണ് വാക്‌സിന് റഷ്യ പേരിട്ടിരിക്കുന്നത്. മന്ത്രിമാരുമായി നടത്തി വീഡിയോ കോണ്‍ഫറന്‍സിലാണ് പുതിന്‍ വാക്‌സിന്റെ പ്രഖ്യാപനം നടത്തിയത്. കൊറോണ വൈറസില്‍നിന്ന് പ്രതിരോധം നല്‍കുന്നതാണ് തങ്ങളുടെ വാക്‌സിനെന്ന് അദ്ദേഹം അവകാശപ്പെട്ടു. വാക്‌സിന് പിന്നില്‍ പ്രവര്‍ത്തിച്ച എല്ലാവര്‍ക്കും പുതിന്‍ നന്ദി അറിയിച്ചു. ഇത് ലോകത്തിന് വളരെ പ്രധാനപ്പെട്ട ഒരു ഘട്ടമാണെന്നും അദ്ദേഹം വിശേഷിപ്പിച്ചു.