വാക്‌സിന്‍ വരാറായോ? പ്രത്യേക ചര്‍ച്ച
കോവിഡില്‍ കുടുങ്ങിയ ലോകത്തിന് മുന്നില്‍ പ്രതീക്ഷയുടെ ഒരു ചെറുകിരണം തെളിയുകയാണ്, അങ്ങ് റഷ്യയില്‍ നിന്ന്. മനുഷ്യന്‍, ബഹിരാകാശം കണ്ടതും കേട്ടതും സോവിറ്റ് യൂണിയന്റെ സ്പുട്‌നിക് എന്ന ആദ്യ കൃത്രിമ ഉപഗ്രഹത്തിലൂടെ ആണെങ്കില്‍ ഇതാ കോവിഡിനെ തുരത്താനും ഒരു റഷ്യന്‍ വാക്‌സിന്‍ എത്തുന്നു. ഇന്നലെ റഷ്യന്‍ പ്രസിഡ!ന്റ് ലോകത്തോട് പറ!ഞ്ഞ വാക്കുകളില്‍ ആണ്, പുതിയ കോവിഡ് പ്രതിരോധ വാക്‌സിന്റെ പ്രസക്തി. മൂന്നാംഘട്ടം പരീക്ഷണം റഷ്യ നടത്തിയിട്ടില്ലെന്നും ഈ ഘട്ടത്തിന് ശേഷം മാത്രമേ വാക്‌സിന്റെ വിജയത്തെ പറ്റി സംസാരിക്കാന്‍ കഴിയുള്ളൂവെന്നും വിദഗ്ദര്‍ പറയുമ്പോഴും വാക്‌സിന്‍ എന്ന പ്രതീക്ഷയെക്കുറിച്ചാണ് നമ്മള്‍ ഈ മണിക്കൂറില്‍ ചര്‍ച്ച ചെയ്യുന്നത്. വാക്‌സിന്‍ വരാറായോ? പ്രത്യേക ചര്‍ച്ച.