പാലായിൽ വിജയപ്രതീക്ഷയുമായി ഇരുമുന്നണികളും
കോട്ടയം: സംസ്ഥാനം ഉറ്റുനോക്കുന്ന മത്സരം നടന്ന പാലായിൽ വിജയപ്രതീക്ഷയുമായി ഇരുമുന്നണികളും. ജോസ് കെ മാണി വിരുദ്ധ വികാരം വോട്ടായി മാറിയെന്ന് യുഡിഎഫ് കരുതുന്നു. പ്രചാരണ രംഗത്തെ മേധാവിത്വം ഗുണം ചെയ്‌തെന്ന പ്രതീക്ഷയിലാണ് ഇടതുമുന്നണി.