അസമില്‍ പൗരത്വ ഭേദഗതി നിയമം മുഖ്യ തിരഞ്ഞെടുപ്പ് വിഷയമാക്കി കോണ്‍ഗ്രസ്
ന്യൂഡല്‍ഹി: അസമില്‍ പൗരത്വ ഭേദഗതി നിയമം മുഖ്യ തിരഞ്ഞെടുപ്പ് വിഷയമാക്കി കോണ്‍ഗ്രസ്. അധികാരത്തിലെത്തിയില്‍ പൗരത്വ ഭേദഗതി നിയമം പിന്‍വലിക്കുമെന്ന് പ്രകടന പത്രികയില്‍ വാഗ്ദാനം. അതിനിടെ വിവാദമായ ടൂള്‍ കിറ്റ് വിഷയം അസമിലെ തിരഞ്ഞെടുപ്പ് റാലിയില്‍ പ്രധാനമന്ത്രി നേരേന്ദ്ര മോദി ഉയര്‍ത്തി. ടൂള്‍ കിറ്റിലൂടെ അസമിലെ തേയിലയെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ചതായി തിരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കവെ പ്രധാനമന്ത്രി ആരോപിച്ചു.