ഉമ്മന്‍ ചാണ്ടിയുടേത് അഴിമതിക്കാരെ സഹായിക്കുന്ന നിലപാട്- കെബി ഗണേഷ്‌കുമാര്‍
കൊല്ലം: കൊല്ലം ജില്ലയിലെ ഇടതുപക്ഷത്തിന്റെ സ്റ്റാര്‍ സ്ഥാനാര്‍ത്ഥികളിലൊരാളാണ് കെ.ബി ഗണേഷ് കുമാര്‍. കോവിഡ് ഭേദമായെങ്കിലും ഡോക്ടര്‍മാരുടെ നിര്‍ദേശപ്രകാരം വീട്ടില്‍ കഴിയുന്ന അദ്ദേഹം മാതൃഭൂമി ന്യൂസിനോട് മനസ് തുറന്നു. തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് തനിക്കെതിരെ ചിലര്‍ ബോധപ്പൂര്‍വം അപവാദങ്ങള്‍ പ്രചരിപ്പിക്കാറുണ്ടെന്ന് കെ.ബി ഗണേഷ് കുമാര്‍ പറയുന്നു. അഴിമതിക്കാരെ എന്നും സംരക്ഷിക്കുന്നയാളാണ് ഉമ്മന്‍ ചാണ്ടി. യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് മണ്ഡലത്തിന്റെ വികസന വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ പോയ തന്നെ അന്നത്തെ പൊതുമാരമത്ത് വകുപ്പ് മന്ത്രി വി.കെ ഇബ്രാഹിം കുഞ്ഞ് അപമാനിച്ചെന്നും അദ്ദേഹം പറഞ്ഞു. കെ.ബി ഗണേഷ് കുമാറുമായി കണ്ണന്‍ നായര്‍ നടത്തിയ അഭിമുഖത്തിലേക്ക്.