ഇടുക്കിയിൽ പോളിംഗ് ശതമാനം കുറഞ്ഞത് യുഡിഎഫിനെ ബാധിക്കില്ലെന്ന് പിജെ ജോസഫ്
ഇടുക്കി: ഇടുക്കിയിൽ പോളിംഗ് ശതമാനം കുറഞ്ഞത് യുഡിഎഫിനെ ബാധിക്കില്ലെന്ന് പിജെ ജോസഫ്. യുഡിഎഫ് വോട്ടുകൾ എല്ലാം പോൾ ചെയ്തു. കേരള കോൺഗ്രസ് മത്സരിച്ച എല്ലാടത്തും ജയിക്കും. യുഡിഎഫ് 80 സീറ്റിന് മുകളിൽ നേടും പിജെ ജോസഫ് പറഞ്ഞു.