സ്ഥാനാർത്ഥി നിർണയത്തിൽ സമൂഹമാധ്യമങ്ങളുടെ സമ്മർദ്ദം
കണ്ണൂർ: ഇരിക്കൂറിൽ കെസി ജോസഫിനെ മാറ്റി സജീവ് ജോസഫിനെ സ്ഥാനാർഥിയാക്കിയതിനു പിന്നിൽ സാമൂഹിക മാധ്യമങ്ങളുടെ സമ്മർദ്ദം കൂടി കാരണമായിട്ടുണ്ടെന്ന് പൂച്ചക്ക് ആര് മണികെട്ടും എന്ന ഗ്രൂപ്പിന്റെ അഡ്മിൻമാർ പറഞ്ഞു. ജനവികാരം പ്രതിഫലിപ്പിക്കാൻ സാമുഹിക മാധ്യമങ്ങൾക്ക് എത്രമാത്രം സാധിക്കുമെന്നതിന്റെ തെളിവുകൂടിയാണ് ഇതെന്നും അവർ പറയുന്നു.