വീണ്ടും പാലക്കാട്; കലയുടെ മഹാമേളയ്ക്ക് കൊടിയിറക്കം
കാഞ്ഞങ്ങാട്: കേരളം കണ്ട ഏറ്റവും ജനകീയമായ കലോത്സവത്തിന് കാസര്‍കോട് തിരശ്ശീല വീണു. ഇഞ്ചോടിഞ്ച് പൊരുതി സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന്റെ സ്വര്‍ണക്കപ്പ് പാലക്കാട് ജില്ല സ്വന്തമാക്കി. തുടര്‍ച്ചയായി രണ്ടാം തവണയും ചരിത്രത്തില്‍ മൂന്നാം തവണയുമാണ് പാലക്കാട് ഈ നേട്ടം കൈവരിക്കുന്നത്. 951 പോയിന്റോടെയാണ് ഇത്തവണ പാലക്കാട് സ്വര്‍ണക്കപ്പ് നേടിയത്. തൊട്ടു പിന്നില്‍ രണ്ടു പോയിന്റ് വ്യത്യാസത്തില്‍ (949) കോഴിക്കോടും കണ്ണൂരും രണ്ടാം സ്ഥാനം പങ്കിട്ടു. 940 പോയിന്റോടെ തൃശ്ശൂര്‍ ജില്ലയാണ് മൂന്നാം സ്ഥാനത്ത്. ആലത്തൂര്‍ ഗുരുകുലം ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ നേടിയ 170 പോയിന്റിന്റെ പിന്‍ബലത്തിലാണ് പാലക്കാട് സ്വര്‍ണക്കപ്പ് നിലനിര്‍ത്തിയത്. സ്‌കൂളുകളില്‍ ഒന്നാമതെത്തിയതും ഗുരുകുലം ഹയര്‍ സെക്കന്‍ഡറിയാണ്.