Debate Nammalariyanam

നീര്‍ വറ്റുന്ന കേരളം- നമ്മളറിയണം

കാലാവസ്ഥാ വ്യതിയാന സൂചന നല്‍കി നാട്ടില്‍ ചൂട് ക്രമാതീതമായി കൂടുന്നു. പ്രളയമൊഴുകിപ്പോയ വഴിയോരങ്ങളിലെല്ലാം കുടിവെള്ളത്തിനായുള്ള നിര നീളുകയാണ്. വേനല്‍ക്കാലത്ത് മാത്രം കണ്ടനുഭവിച്ച സൂര്യാതപം വയനാട്ടില്‍ റിപ്പോര്‍ട്ട് ചെയ്തുകഴിഞ്ഞു. മണ്ണിനു ചൂട് കൂടിയതോടെ മണ്ണിരകള്‍ കൂട്ടത്തോടെ ചത്തുപൊങ്ങി. പാടങ്ങള്‍ വിണ്ടു കീറിയതോടെ കര്‍ഷകര്‍ ആശങ്കയിലാണ്. തടയണകളില് പോലും വെള്ളം വറ്റിയതോടെ കാട്ടുമൃഗങ്ങള്‍ നാട്ടിലേക്കിറങ്ങും. എവിടേക്കാണ് നമ്മുടെ പോക്ക്. പ്രളയത്തില്‍ നിന്നും പാഠം പഠിച്ച നാം പ്രളയമൊഴിഞ്ഞപ്പോള്‍ നിളയില്‍ നിന്നും മണലൂറ്റിക്കടത്താന്‍ തുടങ്ങി. തണ്ണീര്‍ത്തടങ്ങള്‍ നികത്തിത്തുടങ്ങി. കുന്നുകള്‍ ഇടിച്ചു തുടങ്ങി. നമ്മളെ സംരക്ഷിക്കാന്‍ ഇനിയെന്താണ് വഴി? നമ്മളറിയണം.

Watch Mathrubhumi News on YouTube and subscribe regular updates.